തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. വ​ലി​യ​തു​റ വേ​ളാ​ങ്ങ​ണ്ണി ജം​ഗ്ഷ​നു സ​മീ​പം പു​തു​വ​ല്‍ പു​ത്ത​ന്‍ വീ​ട് ഷീ​ബാ ഭ​വ​നി​ല്‍ ഐ​വി​ന്‍ വി​ക്ട​ര്‍(46) ആ​ണ് മ​രി​ച്ച​ത്.

ടി​പ്പ​ര്‍ വ​ലി​യ​തു​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഐ​വി​ന്‍ ഓ​ട്ടം ക​ഴി​ഞ്ഞ​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​ക​വെ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ജം​ഗ്ഷ​നു ഭാ​ഗ​ത്തു​നി​ന്ന് മു​ട്ട​ത്ത​റ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ​യി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ഐ​വി​ന്‍റെ ത​ല​യി​ലൂ​ടെ ടി​പ്പ​റി​ന്‍റെ മു​ന്‍​ച​ക്രം ക​യ​റി​യി​റ​ങ്ങി. ഐ​വി​ന്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.