ഗുജറാത്തിലെ പടക്ക ഗോഡൗണിലെ സ്ഫോടനം; ഉടമ അറസ്റ്റിൽ
Wednesday, April 2, 2025 9:32 AM IST
പാലൻപുർ: ഗുജറാത്തിൽ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ ഉടമ അറസ്റ്റിൽ. നിയമവിരുദ്ധമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്.
സ്ഫോടനത്തിൽ 21 പേർ മരിച്ചിരുന്നു. ബനാസ്കന്ത ജില്ലയിലെ ദീസ പട്ടണത്തിലെ വ്യവസായ മേഖലയിൽ ചൊവ്വാഴ്ച രാവിലെ 9.45നായിരുന്നു അപകടമുണ്ടായത്. തീപിടിത്തത്തെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണു.
മരിച്ചവർ മധ്യപ്രദേശുകാരായ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ്. കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണാണു കൂടുതൽ പേരും മരിച്ചത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ എവിടെയാണു നിർമിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ധനസഹായം പ്രഖ്യാപിച്ചിരുന്നു.