അമ്മയും മക്കളും ജീവനൊടുക്കിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
Tuesday, April 1, 2025 8:16 PM IST
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. തൊടുപുഴ ചുങ്കം ചേരിയിൽ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
നോബിയുടെ ഭാര്യ ഷൈനിയും രണ്ട് പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത് നോബിയുടെ മാനസിക പീഡനത്തെ തുടർന്നാണെന്നാണ് കേസ്. നേരത്തേ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതേ തുടർന്നാണ് ഇയാൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം നേരത്തേ പൂർത്തിയാക്കിയിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം പോലീസ് കേസ് ഡയറി ഹാജരാക്കി.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നു.