ന്യൂഡൽഹി: എ​മ്പു​രാ​ൻ വി​വാ​ദം ലോ​ക്സ​ഭ​യി​ലും ച​ർ​ച്ച ചെ​യ്തി​ല്ല. വി​ഷ​യം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് എം​പി​മാ​ർ ന​ൽ​കി​യ നോ​ട്ടീ​സ് ത​ള്ളി.

കോ​ൺ​ഗ്ര​സ് എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, ബെ​ന്നി ബെ​ഹ​നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സി​നി​മ​യ്ക്കും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും, പ്ര​ധാ​ന​പ്പെ​ട്ട രം​ഗ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്യ​ണ​മെ​ന്ന​തും ഫാ​സി​സ്റ്റ് ക​ൽ​പ്പ​ന​യാ​ണെ​ന്നും17 ഓ​ളം രം​ഗ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത് നീ​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നും എം​പി​മാ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​തെ സ്പീ​ക്ക​ർ ത​ള്ളി. അ​തേ​സ​മ​യം സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ ന​ൽ​കി​യ നോ​ട്ടീ​സും ത​ള്ളി​യി​രു​ന്നു.

സി​പി​എം എം​പി എ.​എ. റ​ഹീ​മാ​ണ് നോ​ട്ടി​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ റ​ഹീ​മി​ന്‍റെ ആ​വ​ശ്യം രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ത​ള്ളുകയായിരുന്നു.