തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി ഗ​വ. പോ​ളി​ടെ​ക്നി​ക് ഹോ​സ്റ്റ​ലി​ല്‍ നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ത​ല​സ്ഥാ​ന​ത്തെ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഹോ​സ്റ്റ​ലി​ലും എ​ക്സൈ​സ് പ​രി​ശോ​ധ​ന.

പാ​ള​യ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ഹോ​സ്റ്റ​ലി​ലെ 15 മു​റി​ക​ളി​ലാ​ണ് എ​ക്സൈ​സ് സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ഴു​പ​തി​ല​ധി​കം മു​റി​ക​ളു​ള്ള ഹോ​സ്റ്റ​ലി​ലെ ഒ​രു മു​റി​യി​ൽ നി​ന്ന് 20 ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ഈ ​മു​റി​യി​ൽ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. 12.30ഓ​ടെ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി എ​ക്സൈ​സ് സം​ഘം മ​ട​ങ്ങി.