ഐപിഎൽ: ലക്നോ സൂപ്പർ ജയന്റ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും
Tuesday, April 1, 2025 6:46 AM IST
ലക്നോ: ഐപിഎല്ലിൽ ഇന്ന് ലക്നോ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും. രാത്രി 7.30 ന് ലക്നോവിലെ ഏകനാ സ്റ്റേഡിയത്തിലാണ് മത്സരം.
ഇരു ടീമുകളും രണ്ടാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട ലക്നോ രണ്ടാം മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റാണ് ലക്നോ സൂപ്പർ ജയന്റ്സിനുള്ളത്.
പഞ്ചാബ് കിംഗ്സ് രണ്ടാം മത്സരത്തിനാണ് ഇന്ന് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പഞ്ചാബ് തോൽപ്പിച്ചിരുന്നു. ഒരു മത്സരത്തിൽ നിന്ന് പഞ്ചാബിന് രണ്ട് പോയിന്റാണുള്ളത്.