ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട് കത്തിനശിച്ചു
Tuesday, April 1, 2025 1:24 AM IST
കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് കത്തിനശിച്ചു. തിങ്കളാഴ്ച്ച രാത്രി 10.15നുണ്ടായ അപകടത്തിൽ എറണാകുളം മരട് തുരുത്തി ക്ഷേത്രത്തിന് സമീപത്തെ തുരുത്തിപ്പിള്ളിയിൽ ഷീബ ഉണ്ണിയുടെ വീടാണ് കത്തിനശിച്ചത്.
ഷീബ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഫോണില്‍ സംസാരിച്ച് പുറത്തേക്കു പോയസമയത്തായിരുന്നു അപകടം. തീയണക്കാന്‍ ശ്രമിച്ച സമീപവാസി സജീവന് പൊള്ളലേറ്റു. ഇയാളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.