യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ
Thursday, March 6, 2025 2:22 AM IST
വാഷിംഗ്ടൺ ഡിസി: യുഎസിൽ തെലുങ്കാന സ്വദേശിയായ വിദ്യാർഥി വെടിയേറ്റു കൊല്ലപ്പെട്ടു. വിസ്കോൺസിനിലെ മിൽവാക്കിയിൽ എംഎസ് വിദ്യാർഥിയായ ജി. പ്രവീൺ ആണ് കൊല്ലപ്പെട്ടത്.
ഒരു കടയിൽ വച്ച് അജ്ഞാതരായ അക്രമികൾ പ്രവീണിനെ വെടിവച്ചു കൊന്നുവെന്നാണ് സൂചന. പോസ്റ്റ്മോർട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുമെന്ന് യുഎസ് അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു.
ഹൈദരാബാദിൽ ബി ടെക് പഠിച്ച പ്രവീൺ എംഎസ് പഠനത്തിനായി 2023ലാണ് യുഎസിലേക്ക് പോയത്. 2024 ഡിസംബറിൽ അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബാംഗങ്ങൾ എംഎൽഎമാരെയും മറ്റ് അധികൃതരെയും സമീപിച്ചിട്ടുണ്ട്.