തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്കു തു​ട​ക്ക​മാ​യി. 4,27,021 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തി​യ​ത്. രാ​വി​ലെ 9.30നാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു ​ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ തു​ട​ങ്ങി​.

ആ​കെ 2,980 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് കു​ട്ടി​ക​ള്‍ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. കേ​ര​ള​ത്തി​ന് പു​റ​ത്ത് ല​ക്ഷ​ദ്വീ​പി​ല്‍ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളും ഗ​ള്‍​ഫി​ല്‍ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ 682 കു​ട്ടി​ക​ളും, ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ല്‍ 447 കു​ട്ടി​ക​ളും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 28,358 പേ​ർ.

ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ള്‍ കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 1,893 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ 26ന് ​അ​വ​സാ​നി​ക്കും. ഏ​പ്രി​ല്‍ മൂ​ന്നി​ന് കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ളി​ലാ​യി എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ര്‍​ണ​യം തു​ട​ങ്ങും.