ഇടുക്കി ജലാശയത്തിൽ സർവീസിനിടെ ബോട്ടിന്റെ എൻജിൻ നിലച്ചു
Friday, February 28, 2025 1:21 PM IST
ചെറുതോണി: ഇടുക്കി ജലാശയത്തിൽ വിനോദസഞ്ചാരികളുമായി സർവീസ് നടത്തുന്നതിനിടെ ബോട്ടിന്റെ എൻജിൻ നിലച്ചു. വനം വകുപ്പിന്റെ ബോട്ടാണ് തകരാറിലായത്. 14 യാത്രക്കാരുമായി പുറപ്പെട്ട ബോട്ട് 500 മീറ്റർ സഞ്ചരിച്ചപ്പോഴാണ് എൻജിൻ നിലച്ചത്.
പിന്നീട് ശക്തമായ കാറ്റിൽ ഒഴുകി നടന്ന ബോട്ട് നാട്ടുകാർ കയറിട്ട് വലിച്ചടുപ്പിക്കുകയായിരുന്നു. രണ്ട് ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് വർഷം മുൻപും ഈ ബോട്ടിന്റെ എൻജിൻ തകരാറിലായിരുന്നു.
ബോട്ട് തകരാറിലായതോടെ ആളുകൾ പ്രതിഷേധിച്ചു. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം വനംവകുപ്പ് തിരികെ നൽകി.