ടിഎംസി വിട്ട് മിൻഹാജ് സിപിഎമ്മിനൊപ്പം
Friday, February 28, 2025 3:41 PM IST
മലപ്പുറം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ മിൻഹാജ് സിപിഎമ്മിൽ ചേർന്നു. ടിഎംസിയുടെ പാലക്കാട്ടെ പ്രവര്‍ത്തകരും തനിക്കൊപ്പം സിപിഎമ്മില്‍ ചേരുമെന്ന് മിന്‍ഹാജ് അവകാശപ്പെട്ടു.
സിപിഎം യാതൊരു ഓഫറുകളും നല്‍കിയിട്ടില്ലെന്നും മിന്‍ഹാജ് പറഞ്ഞു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭാരവാഹികളും പാര്‍ട്ടി വിട്ടേക്കും.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവർ മിൻഹാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷിയായതുകൊണ്ടാണ് അന്‍വറിനൊപ്പം ഡിഎംകെയില്‍ ചേര്‍ന്നതെന്നും മിൻഹാജ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനുശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാല്‍ തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന ഭയമുണ്ട്. അതിനാലാണ് രാജിയെന്ന് മിന്‍ഹാജ് പ്രതികരിച്ചു.