പാലക്കാട് കളക്ട്രേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
Friday, February 28, 2025 12:59 PM IST
പാലക്കാട്: ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിമാരുടെ ചിത്രം പതിച്ച വാഴ വച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
സന്ദര്കര്ക്കുള്ള ഗേറ്റ് തള്ളിത്തുറക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കളക്ട്രേറ്റിന് മുന്നിലുള്ള റോഡില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.