ചാമ്പ്യൻസ് ട്രോഫി; ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് മികച്ച സ്കോർ
Saturday, February 22, 2025 7:00 PM IST
ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റുചെയ്ത ഇംഗ്ലണ്ട് അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് എടുത്തു.
ബെൻ ഡക്കെറ്റിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലണ്ടിന് തകർപ്പൻ സ്കോർ സമ്മാനിച്ചത്. 143 പന്തിൽ 17 ഫോറും മൂന്ന് സിക്സും അടക്കം 165 റൺസാണ് ഡക്കെറ്റ് അടിച്ചുകൂട്ടിയത്. ജോയ്റൂട്ട് 78 പന്തിൽ 68 റൺസും ജോസ് ബട്ലർ 21 പന്തിൽ 23 റൺസും എടുത്ത് ഇംഗ്ലണ്ടിനായി തിളങ്ങി.
ഓസ്ട്രേലിയക്കായി ബെൻ ഡ്വാർഷിയസ് മൂന്നും ആദം സാംപ, മാർണസ് ലബുഷേംഗ് എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. ഗ്ലെൻ മാക്സ്വെൽ ഒരു വിക്കറ്റും എടുത്തു.