ചെ​റു​വ​ത്തൂ​ർ: മ​ണി​പ്പാ​ലി​ൽ മ​ല​യാ​ളി​യാ​യ യു​വ​ഡോ​ക്ട​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക​യി​ലെ മ​ണി​പ്പാ​ലി​ൽ വെ​ള്ളി​യാ​ഴ്ച ആ​ണ് സം​ഭ​വം.

ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി ഡോ. ​ഗാ​ലി​ബ് റ​ഹ്മാ​ൻ കു​ന്ന​ത്ത് (27) ആ​ണ് മ​രി​ച്ച​ത്. മ​ണി​പ്പാ​ൽ ക​സ്തൂ​ർ​ബ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ഡി വി​ദ്യാ​ർ​ഥി​യാ​ണ് ഇ​യാ​ൾ.

താ​മ​സ​സ്ഥ​ല​ത്താ​ണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ മ​ണി​പ്പാ​ലി​ലെ​ത്തി മൃ​ത​ദേ​ഹം രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ച്ചു.