നെയ്യാറ്റിന്‍കരയില്‍ ജെ.സി.ഡാനിയേലിന്റെ പ്രതിമ തകര്‍ക്കാന്‍ ശ്രമം
Saturday, February 22, 2025 11:29 AM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജെ.സി.ഡാനിയേലിന്റെ പ്രതിമ തകര്‍ക്കാന്‍ ശ്രമം. പ്രതിമയിലുണ്ടായിരുന്ന ഫിലിം അടക്കമുള്ള ചില ഭാഗങ്ങള്‍ തകര്‍ത്തിട്ടുണ്ട്.
നെയ്യാറ്റിന്‍കര നഗരസഭയുടെ നിയന്ത്രണത്തിലുള്ള പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്ന് രാലിലെയാണ് പ്രതിമ കേടുപാട് പറ്റിയ രീതിയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. നഗരസഭ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.