സാറ്റലൈറ്റ് ഫോണുമായി ഇസ്രായേൽ സ്വദേശി പിടിയിൽ
Saturday, February 22, 2025 3:19 AM IST
മുണ്ടക്കയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
കുമരകത്തു നിന്ന് തേക്കടിയിലേക്ക് പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുണ്ടക്കയത്ത് ഇയാളെ വച്ച് പിടികൂടുയായിരുന്നു.
ഇന്റലിജൻസും, എൻഐഎയും, പോലീസും ഇയാളെ ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.