കുടുംബവഴക്ക്; പിതാവ് മക്കളെ വെട്ടിക്കൊന്നു, ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ
Saturday, February 22, 2025 1:13 AM IST
സേലം: കുടുംബവഴക്കിനെ തുടർന്ന് പിതാവ് മക്കളെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ സേലത്തിന് സമീപം ആണ് സംഭവം.
എം. അശോക് കുമാറാണ് ഭാര്യ തവമണിയേയും മക്കളേയും വാക്കേറ്റത്തിനിടെ അരിവാളിന് വെട്ടിയത്. വിദ്യാധാരണി (13), അരുൾ പ്രകാശ് (അഞ്ച്) എന്നിവരാണ് കൊല്ലപ്പെട്ടത്.
വെട്ടേറ്റ പ്രതിയുടെ ഭാര്യ തവമണിയും മകൾ അരുൾ കുമാരിയും ചികിത്സയിലാണ്. വീട്ടിലെത്തിയ അശോക് കുമാറിന്റെ ബന്ധുക്കളാണ് തവമണിയും മക്കളും രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.
അശോക് കുമാറിനെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കി.