ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​ന്‍റെ ഡാ​റ്റ​വ​ച്ച​ല്ല താ​ൻ ലേ​ഖ​നം എ​ഴു​തി​യ​തെ​ന്നും കേ​ര​ള​ത്തി​നു വേ​ണ്ടി​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും ശ​ശി ത​രൂ​ർ എം​പി. താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മാ​യ വി​വ​ര​ങ്ങ​ൾ എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു എ​ന്ന​കാ​ര്യം ലേ​ഖ​ന​ത്തി​ൽ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

ഗ്ലോ​ബ​ൽ സ്റ്റാ​ർ​ട്ട്-​അ​പ് ഇ​ക്കോ സി​സ്റ്റം റി​പ്പോ​ർ​ട്ടും ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് റാ​ങ്കിം​ഗി​നെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ലേ​ഖ​നം. ഇ​ത് ര​ണ്ടും സി​പി​എ​മ്മി​ന്‍റേ​ത് അ​ല്ല​ല്ലോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വേ​റെ സ്രോ​ത​സി​ൽ​നി​ന്ന് വേ​റെ വി​വ​ര വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​തും പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​ണ്. കേ​ര​ള​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്. വേ​റെ ആ​ർ​ക്കും വേ​ണ്ടി​യ​ല്ലെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.