ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Thursday, February 20, 2025 10:45 AM IST
തിരുവനന്തപുരം: ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുപുറം സ്വദേശി രമേഷ് (40) ആണ് അറസ്റ്റിലായത്. കിഴക്കേക്കര സ്വദേശി ബേബിമോനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ബേബിമോനെ അക്രമിച്ചതിനു ശേഷം പ്രതി കഴിഞ്ഞ ഒരു മാസമായി ഒളിവിലായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
വീടിനടുത്തെ മില്ലിനെ ചൊല്ലിയുള്ള തർക്കമാണ് വധശ്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കാഞ്ഞിരംകുളം പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആഴ്ചകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇയാളെ മെഡിക്കൽ കോളജിനു സമീപത്തുനിന്നും പിടികൂടിയത്.