മാനന്തവാടി കമ്പമലയിൽ തീപിടിത്തം
Monday, February 17, 2025 5:08 PM IST
വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ തീപിടിത്തം. കാട്ടുതീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. വനംവകുപ്പ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു.
തീ കത്തുന്ന സ്ഥലങ്ങൾക്ക് സമീപം ജനവാസ മേഖലയാണ്. കമ്പമല പല ഭാഗങ്ങളിൽ തീ കത്തുന്നുണ്ട്.