എരൂരിൽ യുവാവ് കായലിൽ മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
Wednesday, February 12, 2025 1:19 PM IST
കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ (43) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ മറ്റ് രണ്ട് പേർക്കൊപ്പം ചൊവ്വാഴ്ച രാത്രി സനൽ മദ്യപിച്ചിരുന്നു. ഇതിനിടെ സുഹൃത്തുക്കളുമായി വാക്ക് തർക്കം ഉണ്ടായെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സുഹൃത്തുക്കളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾക്കായി അന്വേഷണം തുടരുകയാണ്.
സുഹൃത്തുക്കള്‍ക്ക് ഇയാളുടെ മരണവുമായി ബന്ധമുണ്ടോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.