പി.സി. ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു
Wednesday, February 12, 2025 12:41 PM IST
തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ച് പി.സി. ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ചൊവ്വാഴ്ച രാത്രി രാജിക്കത്ത് കൈമാറിയതായാണ് വിവരം. അതേസമയം വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് ചാക്കോ തുടരും.
പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജി. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ നടത്തിയ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലോടെ നടക്കാതെ പോയിരുന്നു. ഇതിനുപിന്നാലെയാണ് ചാക്കോ പദവിയൊഴിയുന്നത്.
ഇതിനിടെ ശശീന്ദ്രനും തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. ചാക്കോ രാജിവച്ച് പകരം തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ടായിരുന്നു.