ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പ​മു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. അ​ഖ്നൂ​ർ സെ​ക്ട​റി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ജ​വാ​നു​മാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ്ഥ​ല​ത്ത് കൂ​ടു​ത​ൽ സൈ​ന്യ​ത്തെ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.