അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകർത്തു
Tuesday, February 11, 2025 11:45 AM IST
താമരശേരി: അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും ചെയ്തു. കോഴിക്കോട് താമരശേരിയിലാണ് സംഭവം.
താമരശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന കടയിലായിരുന്നു സംഭവം. അർധരാത്രി അഞ്ചുപേർ അടങ്ങുന്ന സംഘമെത്തി ബ്രോസ്റ്റഡ് ചിക്കൻ ചോദിക്കുകയായിരുന്നു. തീർന്നെന്ന് പറഞ്ഞതോടെ വാക്കുതർക്കമായി. ഇത് പിന്നീട് ആക്രമണത്തിന് വഴിമാറുകയായിരുന്നു.
ഉടമയ്ക്കും ജീവനക്കാർക്കും മർദനമേറ്റു. കടയിലെ സാധനങ്ങളും അക്രമികൾ നശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.