സർക്കാരിന് തിരിച്ചടി; സിസ തോമസിന് ഒരാഴ്ചക്കകം പെൻഷനും കുടിശികയും നൽകണം
Tuesday, February 11, 2025 5:01 PM IST
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സർക്കാർ പെൻഷനും കുടിശികയും നൽകണമെന്ന് ഉത്തരവ്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്.
2023 ൽ വിരമിച്ച ശേഷം സിസ തോമസിന് ഇതുവരെ ആനുകൂല്യങ്ങളൊന്നും നൽകിയിരുന്നില്ല. ഇതോടെ സിസ പരാതിയുമായി ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. സർക്കാരിനു കനത്ത തിരിച്ചടിയാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
സർക്കാർ നോമിനികള മറികടന്ന് ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് സിസ തോമസിനെ കെടിയു വിസിയായി നിയമിച്ചത്. അന്ന് മുതലാണ് തർക്കം തുടങ്ങുന്നത്. സിസക്കെതിരായ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോയ സർക്കാരിന് വിവിധ കോടതികളിൽ നിന്ന് തിരിച്ചടി കിട്ടിയെങ്കിലും ആനുകൂല്യങ്ങൾ ഇത് വരെ നൽകിയിരുന്നില്ല.