പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ അ​ഞ്ചാം ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ര്‍ പി​ടി​യി​ൽ. ഇ​തി​ൽ ഒ​രാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​യാ​യ 16 വ​യ​സു​കാ​ര​നും കൂ​ട്ടു​പ്ര​തി എ​റ​ണാ​കു​ളം സ്വ​ദേ​ശി സു​ധീ​ഷു​മാ​ണ് പി​ടി​യി​ലാ​യ​ത്.‌

അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ വാ​യ പൊ​ത്തി​പ്പി​ടി​ച്ച് അ​യ​ൽ​വാ​സി​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ണ്‍​കു​ട്ടി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​രി​ക​ളെ കൂ​ട്ടു​പ്ര​തി​യാ​യ സു​ധീ​ഷാ​ണ് പി​ടി​ച്ചു​നി​ര്‍​ത്തി​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ഞ്ചാം ക്ലാ​സു​കാ​രി​യെ കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.