തിരുനെല്ലിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ആട് ചത്തു
Sunday, February 2, 2025 5:54 PM IST
തിരുനെല്ലി: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ആട് ചത്തു. കോട്ടിയൂരില്‍ ഇന്ന് പുലർച്ചെ ആണ് സംഭവം. കോട്ടിയൂര്‍ കാരമാട് അടിയ ഉന്നതിയിലെ രതീഷിന്റെ ആടാണ് ചത്തത്.
പുലിയുടെ ആക്രമണത്തിൽ മറ്റൊരാടിനും പരിക്കേറ്റിട്ടുണ്ട്. അടിയ ഉന്നതിയിലെ കരിയന്റെ ആടിനാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആടിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ പുലി ഓടി രക്ഷപ്പെട്ടു.
പ്രദേശത്ത് നിരന്തരമായി പുലിയുടെ സാന്നിധ്യം ഉള്ളതായി പരാതി ഉയർന്നിരുന്നു. വിഷയം വന പരിപാലകരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.