ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി​യി​ല്‍ വ​ന്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ സ​ന്പൂ​ർ​ണ ബ​ജ​റ്റ്. 12 ല​ക്ഷം രൂപ വ​രെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​വ​രെ ആ​ദാ​യ നി​കു​തി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ നി​കു​തി ഇ​ള​വാ​ണി​ത്.

ഇ​തു​വ​ഴി 12 ല​ക്ഷം വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ര്‍​ക്ക് 80000 രൂ​പ വ​രെ ലാ​ഭി​ക്കാം. 18 ല​ക്ഷം വ​രെ ശ​മ്പ​ള​മു​ള്ള​വ​ര്‍​ക്ക് 70000 രൂ​പ ലാ​ഭി​ക്കാ​ന്‍ ക​ഴി​യും.

10 ല​ക്ഷം രൂ​പ​ വ​രെ നി​കു​തി ഇ​ള​വു​ക​ളാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തിനെ​യും മ​റി​ക​ട​ന്നു​ള്ള പ്ര​ഖ്യാ​പ​ന​മാ​ണ് ബ​ജ​റ്റി​ൽ ഉ​ണ്ടാ​യ​ത്. മ​ധ്യ​വ​ർ​ഗ​ത്തെ മു​ന്നി​ൽ ക​ണ്ടാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. നി​ല​വി​ൽ ഏഴ് ല​ക്ഷം വ​രെ​യാ​യി​രു​ന്നു ആ​ദാ​യ നി​കു​തി പ​രി​ധി.

പു​തി​യ ആ​ദാ​യ നി​കു​തി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും ധ​ന​മ​ന്ത്രി അറിയിച്ചു. പു​തി​യ​താ​യി കൊ​ണ്ടു​വ​രു​ന്ന ആ​ദാ​യ നി​കു​തി ബി​ൽ അ​ടു​ത്ത ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.