വാ​ഷിം​ഗ്ട​ൺ: മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ 1500 അ​ധി​ക സൈ​നി​ക​രെ വി​ന്യ​സി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അനധികൃത കു​ടി​യേ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രം​പി​ന്‍റെ ന​ട​പ​ടി.

1500 സൈ​നി​ക​രെ അ​തി​ർ​ത്തി​യി​ൽ അ​ധി​ക​മാ​യി വി​ന്യ​സി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ട്രം​പ് ഒ​പ്പി​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ളി​ൻ ലാ​വി​റ്റ് ആ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്.

പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ ശേ​ഷം നി​ര​വ​ധി വി​വാ​ദ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ട്രം​പ് ന​ട​ത്തി​യ​ത്. മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ, പൗ​ര​ത്വ ജ​ന്മാ​വ​കാ​ശം റ​ദ്ദാ​ക്ക​ൽ, പാ​രീ​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റ്റം അ​ട​ക്കം അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.