കോഴിക്കോട്ട് നിർത്തിയിട്ട കാറിൽ മോഷണം; യുപി സ്വദേശി പിടിയിൽ
Thursday, January 23, 2025 4:58 AM IST
കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍ വന്‍ മോഷണം നടത്തിയ യുപി സ്വദേശി പിടിയിൽ. ഗൊരഖ്പുര്‍ സ്വദേശി സോനു(23)വിനെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വടകര സ്വദേശിനി സമീറ ബാനുവിന്റെ കാറിലാണ് മോഷണം നടന്നത്. 61,000 രൂപ വില വരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉടമ പറഞ്ഞു.
രണ്ട് മൊബൈല്‍ ഫോണുകളും അരപവന്‍ വരുന്ന രണ്ട് മോതിരം, എടിഎം കാര്‍ഡ്, ബ്ലൂ ടൂത്ത് ഹെഡ്സെറ്റ്, പെന്‍ഡ്രൈവ്, 8000 രൂപ എന്നിവയുമായാണ് പ്രതി കടന്നുകളഞ്ഞത്. പോലീസ് സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.