കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ബി​ന്‍ വ​ര്‍​ക്കി​ക്കു​മെ​തി​രെ കേ​സ്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു, കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​സ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ ആ​രോ​പി​ച്ചാ​ണ് കേ​സ്.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ക​ലാ രാ​ജു​വി​നെ ത​ട്ടി​കൊ​ണ്ടു​പോ​യ​തി​ല്‍ പോ​ലീ​സ് ന​ട​പ​ടി വൈ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധം. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​നി​ടെ കൗ​ണ്‍​സി​ല​ര്‍ ക​ലാ രാ​ജു​വി​നെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.