ഛത്തീസ്ഗഡിൽ രണ്ട് മാവോസ്റ്റുകളെ സുരക്ഷസേന വധിച്ചു
Wednesday, January 22, 2025 3:33 PM IST
റായ്പുർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ഇവരിൽനിന്നും എകെ-47 തോക്കുകളും മറ്റു സ്ഫോടക വസ്തുകളും പിടിച്ചെടുത്തു. ബൊക്കാറോ ജില്ലയിലാണ് ഇന്ന് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ദിവസം തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മുതിർന്ന നേതാവ് ചലപതി എന്ന രാമചന്ദ്ര റെഡ്ഡി ഉൾപ്പെടെ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഛത്തീസ്ഗഡ്-ഒഡിഷ അതിർത്തിയിലെ ഹാരിയാബന്ദിലാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട ചലപതി സിപിഐ (മാവോയിസ്റ്റ്)കേന്ദ്ര കമ്മിറ്റി അംഗമാണ്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അവശേഷിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടൽ മേഖലയിൽനിന്ന് റൈഫിൾ ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു.