കൊ​ല്ലം: അ​ഞ്ച​ലി​ൽ ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ ജ​ന​ലി​ൽ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ. അ​ഞ്ച​ൽ തേ​വ​ർ​തോ​ട്ടം ക​ണി​ക്കോ​ണം ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ (35) ആ​ണ് പോ​ക്സോ കേ​സി​ൽ പി​ടി​യി​ലാ​യ​ത്. അ​ഞ്ച​ൽ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. മെ​ഴു​കു​തി​രി വാ​ങ്ങാ​ൻ വീ​ട്ടി​ലെ​ത്തി​യ ഒ​ൻ​പ​തു​കാ​ര​നെ മ​ണി​ക്കു​ട്ട​ൻ ബ​ല​മാ​യി പി​ടി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച കു​ട്ടി​യെ മ​ണി​ക്കു​ട്ട​ൻ പി​ടി​കൂ​ടി വീ​ടി​ന്‍റെ ഹാ​ളി​ലെ ജ​ന​ൽ ക​മ്പി​യി​ൽ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ​ട് വി​വ​ര​ങ്ങ​ൾ പ​റ​യു​ക​യാ​യി​രു​ന്നു.