തൃ​ശൂ​ർ: യു​വാ​വി​നെ ലോ​ഡ്ജ് മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് ആ​ക്ര​മി​ച്ച് പ​ണ​വും വ​സ്തു​ക്ക​ളും ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ യു​വ​തി അ​ട​ക്കം പി​ടി​യി​ൽ.

വ​ല​പ്പാ​ട് ബീ​ച്ച് ഇ​യ്യാ​നി ഹി​മ (25), ക​ര​യാ​മു​ട്ടം ചി​ക്ക​വ​യ​ലി​ൽ സ്വാ​തി (28), ചാ​മ​ക്കാ​ല ഷി​ബി​ൻ നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ട്ടി​ക ബീ​ച്ച് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തൃ​പ്ര​യാ​റു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് യു​വാ​വി​നെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് ആ​ക്ര​മി​ക്കു​ക​യും പോ​ക്ക​റ്റി​ൽ നി​ന്ന് 5000 രൂ​പ​യും ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണും ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന മാ​ല​യും ബ​ല​മാ​യി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്ന് ക​വ​ർ​ച്ച ചെ​യ്ത സാ​ധ​ന​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​ന്ന​തി​ന് ചെ​ന്ന യു​വാ​വി​നെ സം​ഘം മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച് യു​വാ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ വ​ല​പ്പാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.