ല​ക്നോ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പൂ​രി​ലെ സോ​ൻ​ബ​ർ​സ മാ​ർ​ക്ക​റ്റ് പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം.

ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. എ​യിം​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം.

11 കെ​വി ലൈ​ൻ ഇ​വ​ർ​ക്ക് മു​ക​ളി​ലേ​ക്ക് പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഹൈ ​ടെ​ൻ​ഷ​ൻ ലൈ​ൻ പൊ​ട്ടി​വീ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബൈ​ക്കി​ന് തീ​പി​ടി​ച്ചു.

യു​വാ​വി​നെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും ര​ക്ഷി​ക്കാ​നാ​യി​ല്ല. ശി​വ് രാ​ജ് നി​ഷാ​ദ്(24), മ​ക​ൾ ശി​വ് മം​ഗ​ൽ (നാ​ല്), ബ​ന്ധു​വാ​യ കീ​ർ​ത്തി (13) എ​ന്നി​വ​രാ​ണ് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. മൂ​വ​രും സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് കു​ര​ങ്ങ​ൻ ചാ​ടി​യ​താ​ണ് ലൈ​ൻ പൊ​ട്ടാ​ൻ​കാ​ര​ണ​മാ​യ​തെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ഡി.​കെ സിം​ഗ് പ​റ‌​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു.