കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
Monday, December 30, 2024 10:04 PM IST
തൃശൂർ: കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മുതുവറ സ്വദേശി കണ്ണൻ ആണ് പോലീസിന്റെ പിടിയിലായത്.
നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്.
മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. പ്രതിയിൽ നിന്നു തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്.