ഉമാ തോമസ് അപകടത്തിൽപെട്ട സംഭവം; ഇവന്റ് മാനേജർ കസ്റ്റഡിയിൽ
Monday, December 30, 2024 4:00 PM IST
കൊച്ചി: ഉമാ തോമസ് എംഎൽഎ അപകടത്തിൽപെട്ട കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ ഇവന്റ് മാനേജർ കസ്റ്റഡിയിൽ. ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാറിനെയാണ് പോലീസ്
കസ്റ്റഡിയിലെടുത്തത്.
അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി പരിപാടിയുടെ സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷൻ എംഡി നിഗേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിപാടിയുടെ നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും എല്ലാ സുരക്ഷയും ഒരുക്കിയിരുന്നെന്നുമാണ് സംഘാടകരുടെ വാദം.
എംഎൽഎ അപകടത്തിൽപെടാൻ ഇടയാക്കിയ പരിപാടിയിൽ സ്റ്റേജ് കെട്ടിയത് ലാഘവത്തോടെയാണെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. 15 അടി ഉയരമുള്ള സ്റ്റേജിന് ബാരിക്കേഡ് ഉണ്ടായിരുന്നില്ല. റിബണ്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.