തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടി​ല്ല, ച​ർ​ച്ച ന​ട​ക്കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് വെ​ള്ളാ​പ്പ​ള്ളി ചെ​യ്ത​ത്. ആ​രാ​ണ് മു​ഖ്യ​മ​ന്ത്രി ആ​കേ​ണ്ട​തെ​ന്ന് സം​ബ​ന്ധി​ച്ച് സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ല്ലാ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​മാ​യി ത​നി​ക്ക് ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്.​ മ​ന്നം​ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ അ​ഭി​മാ​നം ഉ​ണ്ട്. ആ​രെ​യാ​ണ് പ​രി​പാ​ടി​ക്ക് വി​ളി​ക്കേ​ണ്ട​ത് എ​ന്നു​ള്ള​ത് അ​വ​രു​ടെ ഇ​ഷ്ട്ട​മാ​ണ്.

കെ​പി​സി​സി പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്ത​ണം. 2026 ൽ ​അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.