അമ്മു സജീവിന്റെ മരണകാരണം തലയ്ക്കും ഇടുപ്പിനുമേറ്റ പരിക്ക്; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
Sunday, December 22, 2024 10:41 AM IST
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണകാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്മുവിന്റെ ശരീരത്തിൽ ഇരുപതോളം പരിക്കുകളുണ്ട്. വീഴ്ചയിൽ കാൽമുട്ടുകൾക്കും കൈത്തണ്ടയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിരലുകൾക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ട്. അമ്മു മരിച്ച ദിവസം ഭക്ഷണം കഴിച്ചിരുന്നില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. രക്തത്തിന്റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിൾ ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
നവംബര്‍ 15നാണ് അമ്മു സജീവന് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.