കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ആ​ന എ​ഴു​ന്ന​ള്ളി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ്‌ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്റ്റീ​സ്‌ എ. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

മ​ത​പ​രി​പാ​ടി​ക​ളി​ലും ഉ​ത്സ​വ​ങ്ങ​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ല്ല ഭ​ക്ഷ​ണം, വി​ശ്ര​മം എ​ന്നി​വ​ക്കൊ​പ്പം എ​ഴു​ന്ന​ള്ളി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം, പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് നി​ശ്ചി​ത ദൂ​രം എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍ ആ​ന​യു​ടെ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം. ജി​ല്ലാ ത​ല സ​മി​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​യി​രി​ക്ക​ണം ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന് അ​നു​മ​തി ന​ല്‍​കേ​ണ്ട​ത്.

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഉ​ള്ള ഡോ​ക്ട​ർ​മാ​ർ ആ​യി​രി​ക്ക​ണം ആ​ന​ക​ള്‍​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​ത്. ഉ​ത്ത​ര​വ് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​ക​ള്‍ തോ​റും ക​മ്മി​റ്റി​ക​ള്‍ ഉ​ണ്ടാ​ക്ക​ണം. ഇ​തി​ൽ ആ​നി​മ​ൽ വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡി​ന്‍റെ അം​ഗ​ത്തെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണം.

എ​ഴു​ന്ന​ള്ള​ത്തി​ൽ ആ​ന​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം മൂ​ന്നു മീ​റ്റ​ര്‍ ആ​യി​രി​ക്ക​ണം. ഈ ​മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. കേ​സി​ൽ നാ​ല് ദേ​വ​സ്വ​ങ്ങ​ളെ​യും കോ​ട​തി സ്വ​മേ​ധ​യാ ക​ക്ഷി ചേ​ർ​ത്തു. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ആ​ന​യെ എ​ഴു​ന്ന​ള്ള​ത്തി​ൽ നി​ര്‍​ത്ത​രു​തെ​ന്ന​ത് എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ മ​റ്റു നി​ര​വ​ധി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ് എ​ന്ന പേ​രി​ൽ ആ​ളു​ക​ളെ നി​യോ​ഗി​ക്കു​ന്ന​തി​നും ഹൈ​ക്കോ​ട​തി വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച ദേ​വ​സ്വ​ങ്ങ​ള്‍​ക്കാ​ണ് നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്. ആ​ന​ക​ളെ പി​ടി​കൂ​ടാ​ൻ ക്യാ​പ്ച്ച​ർ ബെ​ൽ​റ്റ് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഗു​രു​വാ​യൂ​ർ, കൊ​ച്ചി​ൻ, തി​രു​വി​താം​കൂ​ർ, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്ക് ആ​ണ് നി​ർ​ദേ​ശം.