കോ​ട്ട​യം: മു​ന​മ്പം പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ.

മു​ന​മ്പം നി​വാ​സി​ക​ളു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​പ​ക​രം വി​ഷ​യ​ത്തി​ല്‍ വ​ര്‍​ഗീ​യ​ത ചാ​ലി​ച്ചു രാ​ഷ്ട്രീ​യ​മു​ത​ലെ​ടു​പ്പി​നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ശ്ര​മി​ക്കു​ന്ന​തു നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന​മ്പം നി​വാ​സി​ക​ള്‍​ക്കു ഐ​ക്യ​ദാ​ര്‍​ഢ്യം ​പ്ര​ഖ്യാ​പി​ച്ചു കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ന​ട​ന്ന മു​ന​മ്പം ജ്വാ​ലാ പ്ര​യാ​ണ​ത്തി​ല്‍ സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം.

പ​വി​ത്ര​മാ​യ മ​ത​സൗ​ഹാ​ര്‍​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന കേ​ര​ള മ​ണ്ണി​ല്‍ വ​ര്‍​ഗീ​യ​ത വി​ള​മ്പാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. പ​ര​മ്പ​രാ​ഗ​ത​മാ​യും നി​യ​മ​പ​ര​മാ​യും മു​ന​മ്പം നി​വാ​സി​ക​ള്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന ഭൂ​മി സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.