പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
Thursday, November 14, 2024 11:08 AM IST
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കി പോലീസ്. വരണാധികാരിയായ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും പോലീസ് അറിയിച്ചു.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി ദിവ്യ രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം വോട്ടെടുപ്പിൽ ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം.
തളിപ്പറമ്പിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ. രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥി. രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ കളക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.
എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ അതേ ദിവസം തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കുന്നത്.