പൊന്നാനിയില്‍ പോലീസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Wednesday, November 13, 2024 10:48 AM IST
മലപ്പുറം: പൊന്നാനിയില്‍ പോലീസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
കേസിൽ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പരാതി നല്കാനെത്തിയപ്പോള് എസ്പി സുജിത്ദാസ് അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
ഈ പരാതിയിൽ എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്നായിരുന്നു നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച് കേസെടുക്കാന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനെതിരേ വിനോദ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.