തി​രു​വ​ന​ന്ത​പു​രം: ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​നം നീ​ട്ടി വ​ച്ചെ​ന്ന് ഡി​സി ബു​ക്സ്. നി​ര്‍​മ്മി​തി​യി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്‌​നം കാ​ര​ണ​മാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ആ​ത്മ​ക​ഥ​യി​ലെ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പു​സ്ത​കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മ്പോ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ.​പി​യു​ടെ ആ​ത്മ​ക​ഥ​യാ​യ ക​ട്ട​ന്‍ ചാ​യ​യും പ​രി​പ്പു​വ​ട​യും, ഒ​രു ക​മ്മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം എ​ന്ന ആ​ത്മ​ക​ഥ ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ത​യാ​റാ​കും എ​ന്ന് ഡി​സി ബു​ക്സ് അ​റി​യി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ പു​സ്ത​ക​ത്തി​ന്‍റെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. പാ​ല​ക്കാ​ട്ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​സ​രി​ന്‍ അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും സ്വ​ത​ന്ത്ര​ര്‍ വ​യ്യാ​വേ​ലി ആ​കു​മെ​ന്നും അ​ട​ക്ക​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​ത്മ​ക​ഥ​യു​ടെ ഉ​ള്ള​ട​ക്കം അ​ട​ക്കം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ഇ.​പി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡി​സി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ.​പി അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി​സി​യു​ടെ പ്ര​തി​ക​ര​ണം.