ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ അ​ണി​ക​ളെ അ​ഭി​സം​ബോ​ധ​ന​ചെ​യ്ത് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യും യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ലാ ഹാ​രി​സ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ക​മ​ല പ​റ​ഞ്ഞു.

നി​ങ്ങ​ള്‍ എ​ന്നി​ല്‍ അ​ര്‍​പ്പി​ച്ച വി​ശ്വാ​സ​ത്തി​നും സ്‌​നേ​ഹ​ത്തി​നും ന​ന്ദി. ഇ​ന്ന് എ​ന്‍റെ ഹൃ​ദ​യം​നി​റ​ഞ്ഞി​രി​ക്കു​ന്നു. ഈ ​ഫ​ലം ഒ​രി​ക്ക​ലും ന​മ്മ​ള്‍ ആ​ഗ്ര​ഹി​ച്ച​ത​ല്ല. ന​മ്മ​ള്‍ പോ​രാ​ടി​യ​തും വോ​ട്ട് ചെ​യ്ത​തും ഇ​തി​ന​ല്ലെ​ന്നും ക​മ​ലാ ഹാ​രി​സ് പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ​ത്തി​നും നീ​തി​ക്കും ജ​ന​ങ്ങ​ളു​ടെ അ​ന്ത​സി​നും​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ താ​ന്‍ ഉ​റ​ച്ചു​നി​ല്‍​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ചാ​ര​ണ​വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യു​ള്ള പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കി​ല്ല. അ​മേ​രി​ക്ക​ക്കാ​ര്‍​ക്ക് അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ളും അ​ഭി​ലാ​ഷ​ങ്ങ​ളും കൈ​വ​രി​ക്കാ​നാ​കു​ന്ന ഭാ​വി​യ്ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം ഉ​പേ​ക്ഷി​ക്കി​ല്ല.

പ​രാ​ജ​യ​പ്പെ​ട്ടാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കു​ക​യെ​ന്ന​താ​ണ് അ​മേ​രി​ക്ക​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്വ​ങ്ങ​ളി​ലൊ​ന്ന്. ഇ​പ്പോ​ള്‍ നി​ങ്ങ​ളെ​ല്ലാ​വ​രും പ​ല​ത​ര​ത്തി​ലു​ള്ള വി​കാ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ തെര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​മ്മ​ള്‍ അം​ഗീ​ക​രി​ക്ക​ണം എന്നും കമല വ്യക്തമാക്കി.