കോ​ഴി​ക്കോ​ട്: അ​ത്തോ​ളി​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് ഉ​ച്ച​യ്ക്ക് അ​ത്തോ​ളി​ക്ക​ടു​ത്ത് കോ​ളി​യോ​ട്ടു​താ​ഴ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​ത്.

പ​രി​ക്കേ​റ്റ​വ​രെ ഉ​ള്ള്യേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്ടു​നി​ന്നും കു​റ്റ്യാ​ടി​യി​ലേ​ക്ക് പോ​യ ബ​സും എ​തി​ർ ദി​ശ​യി​ലെ​ത്തി​യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ര​ണ്ട് ബ​സു​ക​ളി​ലാ​യും നാ​പ്പ​തി​ല​ധി​കം പേ​രു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തി​ന്‍റെ കാ​രണം വ്യ​ക്ത​മ​ല്ല.