കുന്നംകുളത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി മൂന്ന് പേർ അറസ്റ്റിൽ
Sunday, October 13, 2024 5:36 PM IST
തൃശൂർ: കുന്നംകുളത്ത് ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മൂന്ന് പേർ അറസ്റ്റിൽ. യദുകൃഷ്ണ, അമൽ, അനിൽകുമാർ എന്നിവരാണ് പിടിയിലായത്.
21 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായാണ് ഇവർ പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.