നി​ല​മ്പൂ​ർ: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. നി​ല​മ്പൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ നൂ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സി​പി​എം നി​ല​മ്പൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ത്മാ​ക്ഷ​ൻ, സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കെ.​ആ​ന്‍റ​ണി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, നി​ല​മ്പൂ​ർ, ച​ന്ത​ക്കു​ന്ന് ക​രു​ളാ​യി, ചാ​ലി​യാ​ർ ലോ​ക്ക​ൽ സെ​ക​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി, സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ​യു​ണ്ടാ​ക്കും വി​ധം പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്ത​ത്.