പാ​ല​ക്കാ​ട്: തി​രു​വേ​ഗ​പ്ര കാ​ര​മ്പ​ത്തൂ​രി​ൽ സോ​ഫ ക​മ്പ​നി​യി​ൽ തീ​പി​ടി​ത്തം. രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​ക​യു​യ​രു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​ണ് വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ച​ത്.

ഉ​ട​ൻ​ത​ന്നെ പ​ട്ടാ​മ്പി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. കൊ​പ്പം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. സം​ഭ​വ​സ​മ​യം കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.