ഓണാവധിക്ക് അടച്ച സ്കൂളിൽ മോഷണം; പ്രതികളിൽ ഒരാൾ പിടിയിൽ
Sunday, September 22, 2024 11:34 PM IST
കോഴിക്കോട്: ഓണാവധിക്ക് അടച്ച സ്കൂളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതികളിൽ ഒരാൾ പിടിയിൽ. മലപ്പുറം ചേലേമ്പ്ര പെരുന്നേരി തോട്ടുമ്മല്‍ മുഹമ്മദ് മുസ്താഖ് (29) ആണ് പിടിയിലായത്.
ഫറോക്ക് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആണ് മേഷണം നടന്നത്. സ്കൂൾ അവധി കഴിഞ്ഞ് തുറക്കുന്നതിനുള്ള തയാറെടുപ്പുകൾക്കായി അധികൃതർ എത്തിയപ്പോളാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.
സ്കൂളിലെ ഒമ്പത് ലാപ്ടോപ്പും കാമറയും നഷ്ടമായിട്ടുണ്ട്. തുടർന്ന് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ വിവരങ്ങൾ ലഭിച്ചത്. കൂട്ടുപ്രതികളായ സുബിന് അശോക്, ആശിഖ് എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ്.